മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാര്‍ഷിക പദ്ധതി; 17 വനിതകള്‍ക്ക് പോത്തിനെ വിതരണം ചെയ്തു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണം 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് പോത്തിനെ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

ആദ്യഘട്ടത്തില്‍ 17 വനിതകള്‍ക്കാണ് പോത്തിനെ വിതരണം ചെയ്തത്. ആകെ 34 പേര്‍ക്ക് പോത്തുകളെ നല്‍കും. 16000 രൂപ നിരക്കില്‍ 5,44,000 രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഇതില്‍ 8000 രൂപ സബ്‌സിഡിയാണ്.

വൈസ് പ്രസിഡന്റ് എന്‍.പി. ശോഭ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുനില്‍, ഡോ. പ്രീത, അസിസ്റ്റന്റ് സെക്രട്ടറി എം. ഗംഗാധരന്‍, പഞ്ചായത്തംഗങ്ങളായ വി.പി. ബിജു, സറീന ഒളോറ, ലൈഫ് സ്റ്റോക്ക് അസിസ്റ്റന്റ് ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.