കുരുന്നു കുട്ടികള്‍ക്കൊരു സമ്മാനം; ജലജീവന്‍ മിഷന്റെ ഭാഗമായി ചക്കിട്ടപ്പാറയിലെ മുഴുവന്‍ അംഗനവാടി കുട്ടികള്‍ക്കും പഠനോപകരണങ്ങള്‍ കൈമാറി


പേരാമ്പ്ര: ജലജീവന്‍ മിഷന്റെ ഭാഗമായി സ്റ്റാര്‍സ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ ചക്കിട്ടപ്പാറയിലെ അംഗനവാടി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കമ്മ്യൂണിറ്റി ഹാളില്‍ വെച്ച നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വഹിച്ചു.

പഞ്ചായത്തിലെ മുഴുവന്‍ അംഗനവാടിയിലെ കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ കൈമാറിയത്. 300 ബാഗും 300 പഠനബുക്കുമാണ് വിതരണം ചെയ്തത്. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു വത്സന്‍ ചടങ്ങില്‍ അധ്യക്ഷം വഹിച്ചു.

ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി, വാര്‍ഡ് മെമ്പര്‍ ജോസൂട്ടി, സ്റ്റാര്‍സ് പ്രോജക്ട് മാനേജര്‍ റോബിന്‍ മാത്യു തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ തില എം സ്വാഗതവും വാര്‍ഡ് മെമ്പര്‍ ആലീസ് ടീച്ചര്‍ നന്ദിയും പറഞ്ഞു.