അവശകതകളെ മറന്ന് വയനാടിനെ ചേര്‍ത്ത്പ്പിടിച്ച് ചെമ്മരത്തൂര്‍ സ്വദേശി ആര്യ; സംഭാവനയായി നല്‍കിയത് മരുന്ന് വാങ്ങാനായി സ്വരൂപിച്ച കുടുക്കയിലെ സമ്പാദ്യം


ചെമ്മരത്തൂർ: തന്റെ അവശതകൾ മറന്ന് ചെമ്മരത്തൂരിലെ ആര്യയും ചേർത്ത് പിടിക്കുന്നു വയനാടിനെ. രക്ഷിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കിട്ടുന്ന നോട്ടുകളും നാണയതുട്ടുകളും നിക്ഷേപിച്ച തന്റെ കുടുക്ക സമ്പാദ്യമാണ് ആര്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ദുരിതാശ്വാസ നിധിയിലേക്ക് ആര്യ നൽകിയ ഈ ചെറുസമ്പാദ്യത്തിന് ഇരട്ടി മധുരമുണ്ട്.

സ്വന്തം മരുന്നിനായി സ്വരൂപിച്ച് വെച്ച സമ്പാദ്യ കുടുക്കയായിരുന്നു ഇത്. ജന്മനാ കാലുകൾക്ക് ശേഷി ഇല്ലാത്ത ആര്യ കൈയുടെ സഹായത്താലാണ് സഞ്ചരിക്കുന്നത്. അതിനാൽ വീട് മാത്രമാണ ഈ 19കാരിയുടെ ലോകം. ടിവിയിലൂടെ വയനാട്ടിലെ ദുരിതം അറിഞ്ഞപ്പോൾ തന്റെ കുടുക്ക സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തയ്യാറാവുകയായിരുന്നു.

ചെമ്മരത്തൂരിലെ സിപിഎം പ്രവർത്തകർ വീട്ടിലെത്തി ആര്യയുടെ സഹായം സ്വീകരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ചെമ്മരത്തൂരിലെ തുണ്ടിയിൽ സുരേഷ് – ശ്രീജ ദമ്പതികളുടെ ഇളയ മകളാണ് 19 കാരിയായ ആര്യ . [mid3