കുറ്റ്യാടിയില്‍ നടന്ന കോഴിക്കോട് നോര്‍ത്ത് ജില്ലാ ഇസ്ലാമിക് കോണ്‍ഫറന്‍സ്; കലാ, സാഹിത്യ, സംസ്‌കാരിക രംഗത്തെ പ്രതിഭകളെ ആദരിച്ചു


കുറ്റ്യാടി: കോഴിക്കോട് നോര്‍ത്ത് ജില്ലാ ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ ഭാഗമായി കലാ-സംസ്‌കാരികം-സമൂഹം, പ്രതിഭകളെ ആദരിക്കല്‍ പരിപാടി സംഘടിപ്പിച്ചു. ചടങ്ങ് കേരള മാപ്പിള കലാ അക്കാദമി സെക്രട്ടറി നൗഷാദ് വടകര ഉദ്ഘാടനം ചെയ്തു.

കലാ സാഹിത്യ സാംസ്‌കാരിക രംഗത്ത് നിരവധി സംഭാവനകള്‍ ചെയ്തു വരുന്ന അലി കണ്ണോത്ത്, അഹ്‌മദ് മൂന്നാം കൈ, നവാസ് മൂന്നാംകൈ, കെ.ടി. സൂപ്പി, കണ്ണങ്കോടന്‍ മൊയ്തു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഗാന രചയിതാവ് തമീസ് അഹമദ് മുഖ്യ പ്രഭാഷണം നടത്തി. ഇ.വി അബ്ബാസ് സുല്ലമി, കെ.എം കുഞ്ഞമ്മദ് മദനി, കാസിം കൊയിലാണ്ടി, റാസി തീക്കുനി, ഷമീം കുറ്റ്യാടി തുടങ്ങിയവര്‍ സംസാരിച്ചു.

summary: Arts,culture and social talents were honored