ചിരിയും കുസൃതിയും പാട്ടും മേളവും; കാണികളുടെ മനസ് നിറച്ച് വൈക്കിലിശ്ശേരി തെരു ഹരിശ്രീ അങ്കണവാടിയിലെ കലോത്സവം
ചോറോട്: കുഞ്ഞുങ്ങളുടെ ചിരിയും കുസൃതിയും പാട്ടും മേളവുമായി അങ്കണവാടി കലോത്സവം പൊടിപൊടിച്ചു. ചോറോട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ പാഞ്ചേരി പൊക്കൻ മെമ്മോറിയൽ ഹരിശ്രീ അങ്കണവാടിയിലെ കലോത്സവം കാണികളുടെ മനസ് നിറയ്ക്കുന്നതായി.
പഞ്ചായത്തംഗം പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് തല കലോത്സവത്തിലേക്കുള്ള മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായാണ് അംഗണവാടി തല മത്സര പരിപാടികൾ സംഘടിപ്പിച്ചത്. വെള്ളി, ശനി എന്നീ രണ്ട് ദിവസങ്ങളിലായിരുന്നു മത്സരം.അങ്കണവാടി കുട്ടികൾക്ക് പുറമേ പൂർവ്വ വിദ്യാർത്ഥികൾ, അമ്മമാർ, സിഡിഎസ് കുടുംബശ്രീ എന്നിവർ കലാപരിപാടികളിൽ പങ്കെടുത്തു.
സിഡിഎസ് അംഗം ലീബ പി.ടി.കെ അധ്യക്ഷത വഹിച്ചു. ശൈലജ ചന്ദ്രൻ, പ്രഭാവതി, ദേവി എന്നിവർ സംസാരിച്ചു.