കലാപ്രേമികളെ ഇതിലേ; വടകര ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് സൗജന്യ കലാ പരിശീലനം


സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയില്‍ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ മോഹിനിയാട്ടം, പെയിന്റിങ്, കൂടിയാട്ടം, നാടകം എന്നിവയില്‍ സൗജന്യ പരിശീലനം നല്‍കും. പ്രായപരിധിയില്ല. അപേക്ഷകള്‍ ബ്ലോക്ക് പഞ്ചായത്തിലും കടലുണ്ടി ഗ്രാമപഞ്ചായത്തിലും ലഭ്യമാണ്. ഫോണ്‍: 9400901140.

വടകര ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് സംഗീതം, പെയിന്റിങ്, കോല്‍ക്കളി എന്നിവയില്‍ സൗജന്യ പരിശീലനം നല്‍കും. അപേക്ഷ ഫോറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മെയ് അഞ്ച്. ഫോണ്‍: സംഗീതം -9048813609, പെയിന്റിങ് – 9946277818, കോല്‍ക്കളി -9645627611.

ബാലുശ്ശേരി ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് പെയിന്റിങ്, നാടകം, ചെണ്ട എന്നിവയില്‍ സൗജന്യ പരിശീലനം ഒരുക്കും. അപേക്ഷ ഫോറം ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളില്‍ ലഭ്യമാണ്. അപേക്ഷ അയക്കേണ്ട അവസാന തിയതി മെയ് അഞ്ച്. ഫോണ്‍: പെയിന്റിങ് -7994570531, നാടകം -9605797046, ചെണ്ട -9747316633.

ചേളന്നൂര്‍ ബ്ലോക്കിലുള്ളവര്‍ക്ക് നാടകം, ചെണ്ട എന്നിവയില്‍ പരിശീലനം നല്‍കും. അപേക്ഷ ഫോറം ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മെയ് അഞ്ച്. ഫോണ്‍: നാടകം -98956 14934, ചെണ്ട -96330 50472

കൊടുവള്ളി ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് തിരുവാതിരകളിയില്‍ സൗജന്യ പരിശീലനം ഒരുക്കും. അപേക്ഷ ഫോറം ബ്ലോക്ക് ഓഫീസില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മെയ് അഞ്ച്. ഫോണ്‍: 8075309989.

Description: Art lovers, here it is; Free art training for those within the Vadakara block limits