ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി ചക്കിട്ടപാറയില്‍ ദൃശ്യകലാ പഠന ക്യാമ്പ്
പേരാമ്പ്ര: ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി ചക്കിട്ടപാറയില്‍ ദൃശ്യകലാ പഠന ക്യാമ്പ് നടത്തി. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ആദിവാസി വനിതാ ശാക്തീകരണ പദ്ധതിയായ വനമിത്രയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പില്‍ മുതുകാട് മേഖലയിലെ നാല് ആദിവാസി കോളനികളിലെ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് സാമൂഹികസേവനവിഭാഗം മേധാവി ഡോ. ബിന്ദു പി. വര്‍ഗീസ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.ആര്‍.മായ, സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ കോഴിക്കോട് മേഖല മാനേജര്‍ കെ. ഫൈസല്‍ മുനീര്‍, പി.സി. രശ്മി എന്നിവര്‍ സംസാരിച്ചു.