പെട്രോളും ലൈറ്ററുമായി രാത്രി വീട്ടിലെത്തി, അക്രമം തടഞ്ഞ് അമ്മയുടെ സമയോചിത ഇടപെടല്‍; പ്രണയം നിരസിച്ചതിന്റെ പേരില്‍ താമരശ്ശേരിയില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്താനെത്തിയ പാലേരി സ്വദേശി അറസ്റ്റില്‍


കുറ്റ്യാടി: താമരശ്ശേരി പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റു ചെയ്തു. പാലേരി സ്വദേശി അരുണ്‍ജിത്തിനെ (24) ആണ് അറസ്റ്റിലായത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. പെട്രോളും ലൈറ്ററുമായി ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വരികയായിരുന്നു. യുവാവിനെ കണ്ട പെണ്‍കുട്ടിയുടെ അമ്മ പെട്ടെന്ന് വാതില്‍ അടയ്ക്കുകയായിരുന്നു. ഉടനെ പെണ്‍കുട്ടിയുടെ അമ്മ വിവരം അറിയിച്ചതു പ്രകാരം നാട്ടുകാരെത്തി യുവാവിനെ കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

രാത്രി വൈകിയാണ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭവനഭേദനവും സ്ത്രീകള്‍ക്കെതിരായ അതിക്രമവും വധശ്രമവും അടക്കമുള്ള കുറ്റങ്ങള്‍ യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. അതിനുശേഷം പ്രണയാഭ്യര്‍ത്ഥന നടത്തി. ഇത് നിരസിച്ചതോടെ പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. നേരത്തെയും അരുണ്‍ജിത്ത് പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.