ഭക്തി നിര്‍ഭരം, അരിക്കുളം ശ്രീ അരിക്കുന്ന് വിഷ്ണു ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹത്തിന് തുടക്കമായി
അരിക്കുളം: ശ്രീ അരിക്കുന്ന് വിഷ്ണു ക്ഷേത്രത്തിലെ പത്താമത് ശ്രീമദ് ഭാഗവത സപ്താഹത്തിന് തുടക്കമായി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ സി മനോജ് ഉദ്ഘാടനം ചെയ്തു. കണ്ടമംഗലം പരമേശ്വരന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. തന്ത്രി പാതിരിശ്ശേരി ഇല്ലം ശ്രീകുമാരന്‍ നമ്പൂതിരിപ്പാട് ദീപ പ്രോജ്ജ്വലനകര്‍മം നിര്‍വ്വഹിച്ചു.
സപ്താഹ സമിതി ചെയര്‍മാന്‍ വൈശാഖ് മൈത്രി അധ്യഷ്യത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്യാമള ഇടപ്പള്ളി, ബിനി മഠത്തില്‍, ക്ഷേത്ര ഊരാളന്‍ ടി സുധാകരന്‍ കിടാവ്, ഒറവിങ്കല്‍ ക്ഷേത്ര സമിതി സെക്രട്ടറി പി ഭാസ്‌കരന്‍ മാസ്റ്റര്‍, വിശ്വന്‍ കൊളപ്പേരി, മേലമ്പത്ത് വാസു, ബാലകൃഷ്ണന്‍ നമ്പ്യാര്‍ ബിനി വില്ല എന്നിവര്‍ സംസാരിച്ചു. അരീക്കുന്ന് ക്ഷേത്രസംരക്ഷണ സമിതി സെക്രട്ടറി സി.എം പീതാംബരന്‍ സ്വാഗതവും ട്രഷറര്‍ രാമചന്ദ്രന്‍ കൃഷ്ണപ്രിയ നന്ദിയും പറഞ്ഞു.