അഴുകിയ നിലയില്‍ അര്‍ജുന്റെ മൃതദേഹ ഭാഗങ്ങള്‍; ലോറിയ്ക്കുള്ളില്‍ നിന്നും പുറത്തെടുത്ത് ബോട്ടിലേയ്ക്ക് മാറ്റി


കര്‍ണ്ണാടക: ഷിരൂരില്‍ ഗംഗാവലി പുഴയില്‍ കണ്ടെത്തിയ ലോറിയില്‍ നിന്നും അര്‍ജുന്റെ മൃതദേഹം പുറത്തെടുത്തു. അഴുകിയ നിലയിലായിരുന്ന മൃതദേഹഭാഗങ്ങള്‍ ലോറിക്കുള്ളില്‍ നിന്നും പുറത്തെടുത്ത് ബോട്ടിലേക്ക് മാറ്റി. ലോറി കരയിലേക്ക് എത്തിക്കും.

എസ്ഡിആര്‍എഫിന്റെ ബോട്ടിലേക്ക് മാറ്റിയ മൃതദേഹാവശിഷ്ടം വൈകാതെ കരയിലെത്തിക്കും. അര്‍ജുന്‍ തിരിച്ച് വരില്ലെന്ന് ഉറപ്പായിരുന്നെങ്കിലും വലിയൊരു ചോദ്യത്തിനാണ് ഇപ്പോള്‍ ഉത്തടം ലഭിച്ചതെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പ്രതികരിച്ചു. അര്‍ജുനെ കാണാതായതിന്റെ 71 ആം ദിവസമാണ് ലോറിയുടെ അവശിഷ്ടം കണ്ടെടുക്കാന്‍ കഴിഞ്ഞത്.
ഡ്രഡ്ജര്‍ ഉപയോഗിച്ചാണ് ലോഹഭാഗം കരയിലേക്ക് അടുപ്പിച്ചത്. ലോറി മുഴുവനായും പുറത്തെടുക്കുവാന്‍ ഇനിയും കടമ്പകളുണ്ട്.