കെ.എസ്.യുന്റെ സംസ്ഥാനതല സാരഥികളിലൊരാളായ പേരാമ്പ്രക്കാരന്‍; അഭിമാന നിമിഷത്തില്‍ സംഘടനയോട് ഓരം ചേര്‍ന്ന് നടന്നപ്പോള്‍ ലഭിച്ച സൗഹൃദങ്ങളെക്കുറിച്ച് പറഞ്ഞ് അര്‍ജുന്‍ കറ്റയാട്ട്
പേരാമ്പ്ര: കെ.എസ്.യുന്റെ സംസ്ഥാന സാരഥികളിലൊരാളായി തിരഞ്ഞെടുക്കപ്പെട്ട പേരാമ്പ്രക്കാരനായ അര്‍ജുന്‍ കറ്റയാട്ടിനിത് അഭിമാന നിമിഷമാണ്. കെ.എസ്.യുന്റെ സംസ്ഥാന ഭാരവാഹി പട്ടികയിലാണ് പേരാമ്പ്ര പഞ്ചായത്ത് മെമ്പര്‍ കൂടിയായ അര്‍ജുന്‍ ഇടം നേടിയിരിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.
ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസ കാലത്താണ് അര്‍ജുന്‍ തികഞ്ഞ ബോധ്യത്തോടെ ഇന്ദ്രനീല പൊന്‍പതാക കയ്യിലേന്തി മഹത്തരമായ ചരിത്രം അവകാശപെടാന്‍ കഴിയുന്ന കെ.എസ്.യു എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് ഒപ്പം നടന്ന് തുടങ്ങുന്നത്. ഈ നിമഷം പിന്നിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ തികഞ്ഞ അഭിമാനത്തോടെയാണ് സംഘടന നല്‍കിയ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കുന്നത്.
തുടക്കം മുതല്‍ ഇന്ന് വരെ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി വഴി തെളിച്ചവരുണ്ട്, സമരമുഖത്ത് ഒപ്പം നിന്ന് ജീവിത പ്രയാസങ്ങള്‍ കൊണ്ട് സജീവമായി സംഘടന രംഗത്ത് നില്‍ക്കാന്‍ കഴിയാതെ ഇടക്ക് വഴി മാറി നടന്നവരുണ്ട്.
രാവെന്നോ പകലെന്നോ വക വെക്കാതെ പട്ടിണിയും പ്രയാസങ്ങളും എതിരാളികളുടെ ക്രൂര മര്‍ദ്ദനങ്ങളിലും പതറാതെ കലാലയങ്ങളില്‍ ഒപ്പം നിന്ന് പോരടിയവര്‍, പോലീസ് വേട്ടായാടലുകളില്‍ പ്രതിരോധം തീര്‍ത്ത് സംരക്ഷണം തീര്‍ത്ത ജേഷ്ട സഹോദരന്മാര്‍, സമരവും സംഘര്‍ഷങ്ങളുമായി നടന്ന് ജീവതത്തില്‍ പ്രിയ്യപെട്ട പലതും മുന്‍പില്‍ നിന്ന് അകന്ന് പോവുമ്പോഴും പതറി പോവാതിരിക്കാന്‍ എത് രാത്രിയിലും ഒരു കട്ടന്‍ ചായയായി കൂട്ടിരുന്നവരുണ്ട് അദ്ദേഹം ഓര്‍ത്തെടുത്തു.
ഈ നിമിഷത്തില്‍ എഴുതിയതും പറഞ്ഞതും മുഴുവനും ഈ സംഘടനയോട് ഓരം ചേര്‍ന്ന് നടന്നപ്പോള്‍ ലഭിച്ച സൗഹൃദങ്ങളെ കുറിച്ചാണ്. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും കുടെ നിന്ന മനുഷ്യരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഈ അഭിമാന നിമിഷത്തില്‍ അദ്ദേഹം പങ്കുവെച്ചു.