കളരിപ്പയറ്റ് പ്രദർശനവും നാടകവും; അരിയൂറ മഹാഗണപതി ഗുഹാക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം ജനുവരി 24 മുതൽ
വില്യാപ്പള്ളി: അരിയൂറ മഹാഗണപതി ഗുഹാക്ഷേത്ര പ്രതിഷ്ഠാദിന ഉത്സവത്തിന് നാളെ തുടക്കമാവും. ജനുവരി 24, 25, 26 തീയതികളിലായാണ് ഉത്സവം നടക്കുക.
24-ന് മലർനിവേദ്യം, മാതൃസമിതിയുടെ അഖണ്ഡനാമജപം, കലവറനിറയ്ക്കൽ, വൈകീട്ട് കളരിപ്പയറ്റ് പ്രദർശനം, ഭക്തിഗാനമേള. 25-ന് 10 മണിക്ക് ലളിതസഹസ്രനാമാർച്ചന, വൈകീട്ട് ഏഴിന് മണികണ്ഠ ഭജനമഠത്തിൽനിന്ന് താലപ്പൊലി, തുടർന്ന് രംഗീഷ് കടവത്തിന്റെ പ്രഭാഷണം, ഒൻപതുമണിക്ക് നാടകം ‘പൂമാതെ പൊന്നമ്മ.’
26-ന് പുലർച്ചെ അഞ്ചിന് മഹാഗണപതിഹോമം, ഒൻപതുമുതൽ പ്രസാദവിതരണം, തന്ത്രി തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിയുടെ നേതൃത്വത്തിൽ വിശേഷാൽപൂജകൾ, 10.30-ന് പ്രഭാഷണം, ഒരുമണിക്ക് പ്രസാദഊട്ട്, വൈകീട്ട് ആറിന് നിറമാല, വാദ്യം.
Summary: Ariyura Mahaganapathi Cave Temple Prathishtha Day Festival from 24th January