സി.പി.ഐയുടെ ആദ്യകാല പ്രവർത്തകനും ജോയിന്റ് കൗൺസിൽ നേതാവുമായിരുന്ന അരിക്കുളം ഉമ്മിണിയത്ത് ബാലകൃഷ്ണൻ അന്തരിച്ചു


അരിക്കുളം: സി.പി.ഐയുടെ ആദ്യകാല പ്രവർത്തകനും ജോയിന്റ് കൗൺസിൽ നേതാവുമായിരുന്ന അരിക്കുളം കാളിയത്ത് മുക്കിലെ ഉമ്മിണിയത്ത് യു.ബാലകൃഷ്ണൻ അന്തരിച്ചു. സി.പി.ഐ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി അംഗം, ജോയിന്റ് കൗൺസിൽ താലൂക്ക് സെക്രട്ടറി, ജില്ലാ പ്രസിഡണ്ട്, വർക്കേഴ്സ് കോ-ഓർഡിനേഷൻ കൗൺസിൽ ജില്ലാ ട്രഷറർ എന്നിങ്ങനെ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്‌. അരിക്കുളം റിട്ട.ലൈവ് സ്റ്റോക് ഇൻസ്‌പെക്ടർ കൂടിയായിരുന്നു.

ഭാര്യ: പരേതയായ സരസമ്മ (റിട്ട ഹെൽത്ത്‌ സൂപ്പർവൈസർ). മക്കൾ: ബീന ബാലകൃഷ്ണൻ, സീന ബാലകൃഷ്ണൻ. മരുമക്കൾ: വിശ്വനാഥൻ (റിട്ട: എക്‌സൈസ് ഇൻസ്‌പെക്ടർ ), അജിത് കുമാർ (ചേവരമ്പലം).

സഹോദരങ്ങൾ: ഭാസ്കരൻ (റിട്ട എ.എസ്.ഐ), പരേതരായ യു.വേലായുധൻ (റിട്ട ഹെഡ് മാസ്റ്റർ എലങ്കമൽ എം.എൽ.പി സ്കൂൾ), പാർവതിയമ്മ, ദേവകിഅമ്മ (റിട്ട പ്രധാനാധ്യാപിക), പത്മാവതിഅമ്മ (കാരയാട്), കമലാക്ഷിഅമ്മ (കായക്കൊടി).

ഇ.കെ. വിജയൻ എം.എൽ.എ, ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ, സി.പി.ഐ സംസ്ഥാന എക്സി. കമ്മിറ്റി അംഗം ടി.വി. ബാലൻ, ജില്ലാ എക്സി.കമ്മിറ്റി അംഗം ആർ ശശി, മണ്ഡലം സെക്രട്ടറിമാരായ യൂസഫ് കോറോത്ത്, സി.ബിജു, ജോയിന്റ് കൗൺസിൽ മുൻ ജില്ലാ സെക്രട്ടറി കെ.കെ.വേണുഗോപാൽ എന്നിവർ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.