‘പാഠ്യപദ്ധതി പരിഷ്കരണം നവ സമൂഹത്തിന്റെ ഉയർച്ചയ്ക്കോ, തകർച്ചയ്ക്കോ’; പ്രതിഷേധസംഗമത്തിന് മുന്നോടിയായി എസ്.കെ.എം.എം.എ അരിക്കുളത്തിന്റെ റെയ്ഞ്ച് സംഗമം


അരിക്കുളം: അരിക്കുളം റെയ്ഞ്ച് മദ്റസ മാനേജ്മെന്റ് നേതൃസംഗമം സംഘടിപ്പിച്ചു. റഷീദ് പിലാച്ചേരി അധ്യക്ഷനായ പരിപാടി എസ്.കെ.എം.എം.എ. കൊയിലാണ്ടി മേഖല പ്രസിഡന്റ് എം.കെ.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.

‘പാഠ്യപദ്ധതി പരിഷ്കരണം നവ സമൂഹത്തിന്റെ ഉയർച്ചയ്ക്കോ, തകർച്ചയ്ക്കോ’ എന്ന വിഷയത്തിലൂന്നി നവംബർ 26 ന് 4 മണിക്ക് റെയ്ഞ്ച് കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിന് മുന്നോടിയായാണ് നേതൃസംഗമം സംഘടിപ്പിച്ചത്. അതോടൊപ്പം മെമ്പർഷിപ്പ് കാമ്പയിൻ പ്രവർത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും ചര്‍ച്ച നടന്നു.

ടി. ഇബ്രാഹിം കുട്ടി മാസ്റ്റർ, ഇ.കെ അഹമദ് മൗലവി, എം.എം അബ്ദുൾ അസീസ് മൗലവി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.