ഭിന്നശേഷി ക്ഷേമ മേഖലയിൽ മികച്ച സേവനം; പുരസ്ക്കാര നിറവിൽ അരിക്കുളം കെ.പി.എം.എസ്.എം സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്


അരിക്കുളം: ഭിന്നശേഷി ക്ഷേമ മേഖലയിൽ മികച്ച സേവനം കാഴ്ച വെച്ച നാഷണൽ സർവീസ് സ്കീമിനുള്ള സഹചാരി അവാർഡ് ഏറ്റുവാങ്ങി അരിക്കുളം കെ.പി.എം.എസ്.എം സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്. കോഴിക്കോട് ടൗൺഹാളിൽ നടന്ന ചടങ്ങിൽ തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് അഹമ്മദ് ദേവർ കോവിൽ നിന്നും സ്കൂളിലെ എൻ.എസ്.എസ് കോർഡിനേറ്റർ എം.എസ് ദിലീപ് അവാർഡ് സ്വീകരിച്ചു.

ലോക ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാസാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടന്ന ഉണർവ് 2022 ഭിന്നശേഷി കലോത്സവ വേദിയിൽ വെച്ചാണ് പുരസ്കാര സമർപ്പണം നടന്നത്. കോഴിക്കോട് ടൗൺഹാളിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.

ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷ്റഫ് കാവിൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ക്ഷേമകാര്യ സ്കാൻഡിങ് കമ്മിറ്റി ചെയർമാൻ പിദിവാകരൻ മുഖ്യാതിഥിയായി. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഭിന്നശേഷി കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി.

Summary: Arikulam KPMSM School NSS Unit received the Sahachari Award for National Service Scheme for its outstanding service in the field of differently abled welfare