അരിക്കുളത്തെ ചിറ്റാരിക്കുഴി കുടിവെളള പദ്ധതി യാഥാര്‍ത്ഥ്യമായി; നാടിന് സമര്‍പ്പിച്ച് ടി.പി രാമകൃഷ്ണന്‍
പേരാമ്പ്ര: അരിക്കുളം ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് ചിറ്റാരിക്കുഴി കുടിവെള്ള പദ്ധതി ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷ്യം വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി സുനില കുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.എം.ബിനിത (വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ), അബ്ദുള്‍ റസാഖ് മേലടി (കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ), വി. എം. ഉണ്ണി (സിപിഎം ), രാമദാസ് (കോണ്‍ഗ്രസ്സ് ), പ്രദീപന്‍ കണ്ണമ്പത്ത് (ബി.ജെ.പി ), അഹമ്മദ് മൗലവി (ഐ.യു.എം.എല്‍ ), ഷാജി (സി.പി.ഐ ), എ.സി ബാലകൃഷ്ണന്‍ (സിപിഎം ), ആനപ്പോയില്‍ ഗംഗാധരന്‍ (സിപിഎം ), സി.രാധ (മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ), വി.ബഷീര്‍ (എ.എല്‍.സി.സി കണ്‍വീനര്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
രജനി കെ.പി.(ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ) സ്വാഗതവും, സി.എം.ദിനേശ് (കണ്‍വീനര്‍, കുടിവെള്ള പദ്ധതി) നന്ദിയും പറഞ്ഞു.