‘പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ മറവില്‍ മതവിരുദ്ധത ഒളിച്ച് കടത്തുന്നു’; അരിക്കുളം റൈഞ്ച് മദ്രസ്സാ മാനേജ്‌മെന്റ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം


മേപ്പയ്യൂര്‍: പാഠ്യപദ്ധതി പരിഷ്‌കരണത്തിലെ പല നിര്‍ദ്ദേശങ്ങളും ധാര്‍മ്മിക ബോധമുള്ള സമൂഹത്തിന് അസ്വീകാര്യവും മതവിരുദ്ധവുമാണെന്ന് അരിക്കുളം റൈഞ്ച് മദ്രസ്സാ മാനേജ്‌മെന്റ് അസോസിയേഷന്‍ വാര്‍ഷി ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു. എ.കെ ഹുസ്സയിന്‍ ഹാജി അധ്യക്ഷനായി. റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് എം.ടി ഇബ്രാഹിം ഫൈസി ഉദ്ഘാടനം ചെയ്തു.

എസ്.കെ.എം.എം.എ കൊയിലാണ്ടി മേഖല പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇ.കെ അഹമ്മദ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ടി.ഇബ്രാഹിം കുട്ടി മാസ്റ്റര്‍ സ്വാഗതവും, ഓടക്കല്‍ അബൂബക്കര്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: -ടി ഇബ്രാഹിം കുട്ടി മാസ്റ്റാര്‍(പ്രസിഡന്റ്), അബ്ദുസ്സലാം തറമ്മല്‍, എ.കെ ഹുസ്സയില്‍ഹാജി, പി.കെ.എം ആലികുട്ടി(വൈസ് പ്രസിഡന്റുമാര്‍), റഷീദ് പിലാച്ചേരി(ജനറല്‍ സെക്രട്ടറി), എ മൊയ്തീന്‍ മാസ്റ്റര്‍, സി.പി.എം ഉമ്മര്‍, കോയ ദാരിമി(സെക്രട്ടറിമാര്‍), ഓടക്കല്‍ അബൂബക്കര്‍(ട്രഷറര്‍).