ഓണസദ്യയും ഓണപ്പുടവ വിതരണവും; അതിവിപുലമായ പരിപാടികളോടെ അരിക്കുളം മാവട്ട് ഗ്രാമശ്രീ റസിഡന്റ്‌സ് കൂട്ടായ്മയുടെ ഓണാഘോഷം


അരിക്കുളം: അരിക്കുളം മാവട്ട് ഗ്രാമ ശ്രീ റസിഡന്‍സിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം അതിവിപുലമായ രീതിയില്‍ നടത്തി. മുരഹരിയുടെ (ചന്ദ്രകാന്തം) വീട്ടില്‍ വച്ച് നടന്ന ഓണാഘോഷ ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത കലാകാരനും ഫോക്ക് ലോര്‍ അക്കാദമി സംസ്ഥാന അവാര്‍ഡ് ജേതാവുമായ പപ്പന്‍കാവില്‍ നിര്‍വ്വഹിച്ചു.

ഗ്രാമ ശ്രീ പ്രസിഡന്റ് എം മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ഔഷധ സസ്യങ്ങളുടെ കൂട്ടുകാരന്‍ ചന്തുക്കുട്ടി, നിമിഷ നേരം കൊണ്ട് പല്ല് ഉപയോഗിച്ച് തേങ്ങപ്പൊതിച്ച് പ്രശസ്തനായ എന്‍.വി.എം ചന്ദ്രന്‍, അരിക്കുളം കൃഷിഭവന്റെ കര്‍ഷക അവാര്‍ഡ് നേടിയ സി.പി രാജന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഓലമടയര്‍, വല്ലം മടയല്‍, കമ്പവലി, കലം മുടയ്ക്കല്‍, തിരുവാതിരക്കളി ഉള്‍പ്പെടെ നിരവധി മത്സരങ്ങള്‍ നടന്നു. ഓണം സ്‌പെഷ്യല്‍ പാലട പ്രഥമന്‍ ഓണം നാളില്‍ എല്ലാ വീടുകളിലും എത്തിച്ചു നല്‍കി. എല്ലാ കുടുംബാംഗങ്ങളും ചേര്‍ന്ന ഓണസദ്യയും ഓണപ്പുടവ വിതരണവും നടത്തി. തിരുവോണ നാളില്‍ മാവേലി ഗ്രാമ ശ്രീ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.

ഓണാഘോഷ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ജനാര്‍ദ്ധനന്‍ മാസ്റ്റര്‍, പി.ജി രാജീവ്, സുരേന്ദ്രന്‍ നമ്പീശന്‍, മഞ്ജു മഠത്തില്‍, ജിന്‍സി ചാമക്കണ്ടി, അശ്വതി നിശാഗന്ധി, എന്നിവര്‍ സംസാരിച്ചു. രാഹുല്‍, സുധീഷ് മഠത്തില്‍, ലെനീഷ്, സി.പി രാജന്‍, പി.എം രാജന്‍, ജിതിന്‍, രാഗേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

രമ എന്‍.വി.എം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറി നീതുപാര്‍വ്വതി സ്വാഗതവും അനില്‍ കുമാര്‍ അരിക്കുളം നന്ദിയും പ്രകാശിപ്പിച്ചു.

summary: arikkulam mavaat gramasree residence celebrated this year’s onam in grand manner