അപകടങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം; അരിക്കുളം കെ.പി.എം.എസ്.എം. ഹയർ സെക്കന്ററി സ്കൂളിൽ അഗ്നി സുരക്ഷാ ബോധവത്ക്കരണ ക്ലാസ്


അരിക്കുളം: അരിക്കുളം കെ.പി.എം.എസ്.എം. ഹയർ സെക്കന്ററി സ്കൂളിൽ അഗ്നി രക്ഷാസേന ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിലെ ടീം 50 (ടാലന്റ് എൻറിച്ച്മെന്റ് ആന്റ് മൗൾഡിങ്) വിദ്യാർത്ഥികൾക്കായാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.

കൊയിലാണ്ടി ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. അഗ്നി സുരക്ഷാ ബോധവത്ക്കരണം എന്ന വിഷയത്തിലാണ് ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തത്. സ്റ്റേഷൻ ഓഫീസർ ആനന്ദൻ ക്ലാസിന് നേതൃത്വം നൽകി.

സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടന്നത്. മീന, ആരിഫ്, ശശി ഊട്ടേരി, മുഹമ്മദ് ഷഫീക്ക്, സജാദ് എന്നിവർ പങ്കെടുത്തു.