സുഹൃത്തുക്കൾ തമ്മിൽ വാക്കേറ്റം; വളയം കല്ലുനിരയിൽ യുവാവിന് കുത്തേറ്റു
നാദാപുരം: വളയം കല്ലുനിരയിൽ യുവാവിന് കുത്തേറ്റു. കല്ലുനിരയിൽ സ്വദേശി വിഷ്ണു എന്ന അപ്പുവിനാണ് കുത്തേറ്റത്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.
സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റം ഒടുവിൽ കത്തികുത്തിൽ കലാശിക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിനെ സുഹൃത്ത് ജിനീഷാണ് അക്രമിച്ചതെന്നാണ് പരാതി.

അക്രമത്തിൽ ജിനീഷിനും പരിക്കുണ്ട്.വിഷ്ണുവിന്റെ സുഹൃത്തുക്കൾ മർദ്ദിച്ചെന്നാണ് പരാതി. പരിക്കേറ്റ ജിനീഷ് നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വളയം പോലിസ് കേസെടുത്തു.