ഇറച്ചി വില്പ്പന കടയിലെ തര്‍ക്കം; കല്ലാച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു
നാദാപുരം: കല്ലാച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു. പൈപ്പ് ലൈന്‍ റോഡിലെ സി.പി.ആര്‍ ചിക്കന്‍ വില്‍പ്പന കടയിലെ തൊഴിലാളി ബീഹാര്‍ സ്വദേശി ഷംസീറി (34)നാണ് കുത്തേറ്റത്. ആക്രമണത്തില്‍ ഷംസീറിന് തലയ്ക്ക് പരിക്കേറ്റു.
ശനിയാഴ്ച രാത്രി ഒമ്പതരയോടെ ഷംസീര്‍ കട കഴുകി വൃത്തിയാക്കി പൂട്ടുന്നതിനിടയില്‍ രണ്ട് പേരെത്തി ഇറച്ചി ആവശ്യപ്പെടുകയായിരുന്നു. വില്പന കഴിഞ്ഞതായി ഷംസീര്‍ പറഞ്ഞതില്‍ പ്രകോപിതരായി ഷംസീറിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഷംസീര്‍ നാദാപുരം ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.