ഡിമരിയ നീട്ടിനൽകിയ പന്ത് ഇടക്കാലുകൊണ്ട് നിയന്ത്രിച്ച് കൃത്യമായ വേഗതയോടെ നാൽപ്പതുവാര അകലെ നിന്ന് നിലംപറ്റെ തൊടുത്ത ഒരു ഷോട്ട്, മെസ്സി ഗോൾ… ആർത്ത് വിളിച്ച് ആരാധകർ; പേരാമ്പ്രക്കാർ ആഘോഷമാക്കി അർജന്റീന വിജയം
പേരാമ്പ്ര: അർജന്റീനയുടെ തിരിച്ചുവരവ് ആഘോഷമാക്കി പേരാമ്പ്രയിലെ ആരാധകർ. അർദ്ധരാത്രിയിൽ നടന്ന മത്സരം കാണാൻ നിരവധി പേരാണ് പേരാമ്പ്രയിലേക്ക് ഒഴുകിയെത്തിയത്. മെക്സിക്കോയുടെ പ്രതിരോധം മറികടന്ന് അർജന്റീന നേടിയ ഗോളുകൾ ഹർഷാരവത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചുകയറിയത്. 64-ാം മിനിറ്റില്‍ മെസ്സി നേടിയ ട്രേഡ് മാര്‍ക്ക് ഗോളില്‍ ആയിരുന്നു തുടക്കം. 87-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് തീതുപ്പുന്നൊരു അംഗുലര്‍ ഷോട്ടിലൂടെ വിജയം അരക്കിട്ടുറപ്പിച്ച് വല കുലുക്കി. ലോകകപ്പിൽ രണ്ട് ഗോളുകളാണ് മെസി നേടിയെടുത്തത്.
ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ തത്സമയം കാണാന്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ്യിൽ ബിഗ് സ്‌ക്രീന്‍ ഒരുക്കിയത്. ഫുട്ബോള്‍ പ്രേമികളുടെ സൗകര്യാര്‍ത്ഥം റസ്റ്റ് ഹൗസ് പരിസരത്താണ് ബിഗ് സ്‌ക്രീന്‍ സ്ഥാപിച്ചത്. മത്സരങ്ങൾ കാണാൻ പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് ദിനംപ്രതി മത്സരം കാണാനായി എത്തുന്നത്.
ആദ്യ തോൽവിക്ക് ശേഷം അർജന്റീനയുടെ മത്സരം ഏറെ പ്രധാനപ്പെട്ടതായിരുന്നു. പ്രീക്വാർട്ടറിലേക്ക് കടക്കുമോ എന്ന് തീരുമാനിക്കപ്പെടുന്ന മത്സരം നെഞ്ചിടിപ്പോടെയാണ് കാണികൾ കണ്ടത്. തപ്പിതടഞ്ഞും ആശങ്ക ഉണര്‍ത്തിയും തുടങ്ങിയ മത്സരത്തിൽ 64-ാം മിനിട്ടിലാണ് ആദ്യഗോൾ പിറക്കുന്നത്. ആശങ്കകൊടുവിൽ വലകിലുക്കി വീണ ഗോൾ കയ്യടികളോടെ ആരാധകർ നെഞ്ചിലേറ്റി. പുലർച്ചെ 2.30 ന് കളി അവസാനിക്കുമ്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീന വിജയമുറപ്പിച്ചിരുന്നു. മത്സര ശേഷം റോഡിലിറങ്ങി അർന്റീനയുടെ കൊടി പാറിച്ചു ആരാധകർ വിജയം ആഘോഷിച്ചു.
വീഡിയോ കാണാം:
Summary: Argentina’s victory was celebrated by the fans in Perambra