ഭാവി പഠനത്തെക്കുറിച്ച് ആശങ്കയുള്ളവരാണോ?; വിദ്യാര്‍ത്ഥികള്‍ക്കായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് കരിയര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു, വിശദമായി അറിയാം
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഏപ്രില്‍ 1 മുതല്‍ 12 വരെ നടത്തുന്ന ‘ പേരാമ്പ്ര പെരുമ ‘ യുടെ ഭാഗമായി ഏപ്രില്‍ 3, 4 തീയതികളില്‍ കരിയര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. പേരാമ്പ്ര ദക്ഷിണാമൂര്‍ത്തി ഹാളില്‍ വെച്ചാണ് ഫെസ്റ്റ്. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, സി.ബി.എസ്.ഇ പൊതു പരീക്ഷകള്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഫെസ്റ്റില്‍ പങ്കെടുക്കാം.
അഭിഷാദ് ഗുരുവായൂര്‍, ബിജിന്‍ കൃഷ്ണ ഐ.എ.എസ്, മാലാ പാര്‍വതി , പി രാജീവന്‍ (State Vocational Guidance officer) ബാങ്ക് ഓഫീസര്‍ ശ്രീനാഥ് ശ്രീധരന്‍ തുടങ്ങിയ പ്രമുഖര്‍ ഭാവി പഠന സാധ്യതകളെ കുറിച്ചും കരിയറിനെ കുറിച്ചും വിദ്യാഭ്യാസലോണിനെ കുറിച്ചും വിവിധ സെഷനുകള്‍ രണ്ടു ദിവസങ്ങളിലായി കൈകാര്യം ചെയ്യുന്നതാണ്.

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് പ്രകാരം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ഇതില്‍ അവസരം ഉണ്ടാവുക.
https://perambra.biz.gifts/campaign/view/career-form/