കൊയിലാണ്ടി നഗരസഭ ഷോപ്പിങ് കോംപ്ലെക്‌സില്‍ മുറികള്‍ നോക്കുന്നുണ്ടോ? രണ്ട്, മൂന്ന്, നാല് നിലകളുടെ ലേലം ഏപ്രില്‍ 22 മുതല്‍


കൊയിലാണ്ടി: പണി പുരോഗമിക്കുന്ന കൊയിലാണ്ടി നഗരസഭ ഷോപ്പിങ് കോംപ്ലെക്‌സില്‍ രണ്ട്, മൂന്ന്, നാല് നിലകളുടെ ലേലം നാളെ മുതല്‍. ഏപ്രില്‍ 22, 23, 24 തിയ്യതികളിലാണ് ലേലം.

21 കോടി രൂപ ചെലവില്‍ ആധുനിക സജീകരണങ്ങളോട് കൂടിയ കെട്ടിടസമുച്ചയം 63,000 സ്വയര്‍ ഫീറ്റില്‍ ആറ് നിലകളായാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. കോഴിക്കോട് എന്‍.ഐ.ടി യാണ് കെട്ടിടത്തിന്റെ ആര്‍ക്കിടെക്ച്ചര്‍ ഡിസൈന്‍ ചെയത് പ്രവര്‍ത്തി മോണിറ്റര്‍ ചെയ്യുന്നത്.

ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്റെ ഉദ്ഘാടനം 2025 സെപ്തംബര്‍ മാസത്തില്‍ നടത്തുന്നതിനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷനാണ് നിര്‍മ്മാണ പ്രവര്‍ത്തി ഏറ്റെടുത്ത് നടത്തുന്നത്.

കെട്ടിടത്തില്‍ ഷോപ്പിംഗ്മാള്‍, ജ്വല്ലറികള്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ബ്രാന്‍ഡഡ് ഫാഷന്‍ ഷോപ്പുകള്‍ കോണ്‍ഫറന്‍സ് ഹാള്‍ , മള്‍ട്ടി പ്ലക്സ് തിയ്യേറ്റര്‍, ഫുഡ് കോര്‍ട്ട്, കടലിലേക്ക് കാഴ്ചയുള്ള സീ വ്യൂ റൂഫ് ടോപ്പ് ചില്‍ഡ്രന്‍ ഫണ്‍ ഏരിയ എന്നിവയ്ക്ക് ആവശ്യമായ സ്ഥല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Description: Are you looking for rooms in the Koyilandy Municipality Shopping Complex