ചോറോട് കുരിക്കിലാട് ഗുളികൻ മുക്കിന് താഴെ വളവിൽ അപകടാവസ്ഥയിലായ അരയാൽ മരം മുറിച്ചു മാറ്റി
കുരിക്കിലാട്: വൈക്കിലശ്ശേരി റോഡ്-മലോൽ മുക്ക് റോഡിലെ കുരിക്കിലാട് ഗുളികൻ മുക്കിന് താഴെ വളവിലുള്ള അരയാൽമരം മുറിച്ചു മാറ്റി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അരയാൽമരം ഏത് നിമിഷവും കടപുഴകി വീഴാനായ നിലയിൽ പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. അരയാലിന് ചുറ്റുമുള്ള മണ്ണ് വിണ്ട് കിറിയ നിലയിലുമായിരുന്നു. അപകട ഭീഷണിയിലാണെന്ന് ചുണ്ടിക്കാട്ടി മരം മുറിച്ചു മാറ്റാൻ ഏറെ മുൻപ് പ്രദേശവാസികൾ പരാതി നൽകിയിരുന്നു.
ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ചന്ദ്രശേഖരൻ സ്ഥലത്തെത്തി ശേഷം ഫയർഫോഴ്സിനെയും റവന്യു അധികൃതരെയും വിവരമറിയിച്ചു. തുടർന്ന് തൊട്ടടുത്ത ദിവസം രാവിലെ മരം മുറിച്ചു മാറ്റി. മരത്തിൽ തേനീച്ച കൂടുണ്ടായിരുന്നതിനാൽ വളരെ ശ്രദ്ദയോട് കൂടിയാണ് മരത്തിന്റെ ശിഖരങ്ങൾ മുറിച്ച് നീക്കിയത്. പൊതുമരാത്ത് എ ഇ, സിവിൽ ഡിഫൻസ് ടീം അംഗങ്ങളും സ്ഥലത്ത് എത്തിയിരുന്നു.