കുളിച്ചാറാട്ടോടെ കൊടിയിറങ്ങി; കായണ്ണ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം സമാപിച്ചു


കായണ്ണബസാർ: കായണ്ണ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം സമാപിച്ചു.

ഏഴുദിവസങ്ങളിലായി നടന്ന ആറാട്ടുമഹോത്സവത്തിന് കുളിച്ചാറാട്ടോടെ കൊടിയിറങ്ങി. ബുധനാഴ്ച ഉച്ചയ്ക്കുള്ള ആറാട്ടുസദ്യയ്ക്ക് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.

ചാക്യാർകൂത്ത്, വെളിയന്നൂർ സത്യൻമാരാരുടെ നേതൃത്വത്തിൽ അയ്യപ്പൻകാവിൽ വാദ്യമേളത്തോടെ വിശേഷാൽ പൂജ, തായമ്പക, താലപ്പൊലി, വെടികെട്ട്, കുളിച്ചാറാട്ട് എന്നിവ നടന്നു.