നടുവണ്ണൂരിൽ ഇനി ഉത്സവരാവുകൾ; നരസിംഹ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറും


നടുവണ്ണൂർ: നരസിംഹ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഡിസംബർ 17 മുതൽ 22 വരെ. തന്ത്രി തരണനല്ലൂർ പത്മനാഭൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ സന്ധ്യയ്ക്ക് കൊടിയേറ്റ ചടങ്ങ് നടക്കും. കൊടിയേറ്റിനുശേഷം കാഞ്ഞിരശ്ശേരി വിനോദ് മാരാരുടെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ചവരുടെ അരങ്ങേറ്റം ഉണ്ടാകും.

18ന് രാത്രി എട്ടുമണിക്ക് ക്ഷേത്രം ബാലവേദി, വനിതാ സമിതി എന്നിവ നടത്തുന്ന കലാപരിപാടികൾ അരങ്ങേറും. 19ന് വൈകിട്ട് 7മണിക്ക് കരുമ്പാപൊയിലിലെ ഐക്യ കേരള കളരി സംഘം നടത്തുന്ന കളരിപ്പയറ്റ് പ്രദർശനവും എട്ടുമണിക്ക് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ, കാലിക്കറ്റ് മ്യൂസിക് അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള എന്നിവ നടക്കും.

20 -ന് ചേലിയ കഥകളി വിദ്യാലയം കിരാത കഥകളി അവതരിപ്പിക്കും. 21 ന് വെെകീട്ട് ഏഴ് മണിക്കാണ് പള്ളിവേട്ട എഴുന്നള്ളത്ത്. താലപ്പൊലി വാദ്യഘോഷം എന്നിവയോടെയാണ് എഴുന്നള്ളത്ത് നടക്കുക. 22-നാണ് ആറാട്ട് മഹോത്സവം. എഴുന്നള്ളത്തും തിരിച്ചെഴുന്നള്ളത്തുമാണ് ആറാട്ടിന്റെ മുഖ്യ ചടങ്ങ്. ഉച്ചയ്ക്ക് ആറാട്ട് സദ്യ നടത്തും. ഇതോടെ ആറു ദിവസത്തെ ഉത്സവം സമാപിക്കും.

Summary: