ഇരിങ്ങത്ത് ശ്രീ മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഡിസംബര്‍ 17 മുതല്‍ 22 വരെ; ആഘോഷം അതിവിപുലമായ പരിപാടികളോടെ



ഇരിങ്ങത്ത്: ഇരിങ്ങത്ത് ശ്രീ മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം അതിവിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. ഡിസം, 17 മുതല്‍ 22 വരെയാണ് ഉത്സവം നടക്കുന്നത്. കൊടിയേറ്റം, ഇളനീര്‍കുല വരവുകള്‍, പള്ളിവേട്ട, ആറാട്ട് തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

ആഘോഷ കമ്മിറ്റി ഭാരവാഹികളായി പത്മനാഭന്‍ എന്‍.പി ( ചെയര്‍മാന്‍), അശോകന്‍ നടുക്കണ്ടി (കണ്‍വീനര്‍), അമല്‍ ലാല്‍.വി.കെ (ഖജാ), ബാലന്‍ കെ.ടി.കെ (വൈ :ചെയ), രാജു കുന്നത്ത് (ജോ.കണ്‍) എന്നിവരെ തിരഞ്ഞെടുത്തു.

പവിത്രന്‍.എ.എം(പ്രോഗ്രാം കമ്മിറ്റി) , ബൈജു എന്‍.ടി(പ്രചരണ കമ്മിറ്റി), മാധവന്‍.പി(ഭക്ഷണകമ്മിറ്റി) എന്നിവരടങ്ങുന്ന 71 അംഗ സ്വാഗത സംഘവും രൂപീകരിച്ചു. യോഗത്തില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് രാജഗോപാലന്‍.പി.വി അധ്യക്ഷം വഹിച്ചു. ടി.പി കുഞ്ഞിരാമന്‍, സുരേഷ് തൈക്കണ്ടി, എം.എം ബാലന്‍ എന്നിവര്‍ സംസാരിച്ചു. രാജു.സി.പി. സ്വാഗതം പറഞ്ഞു.

ക്ഷേത്രത്തില്‍ നടന്ന വിളക്ക് മാട സമര്‍പ്പണം ക്ഷേത്രംതന്ത്രി ബ്രഹ്‌മശീ ഡോ. ശ്രീകുമാരന്‍ നമ്പൂതിരിപാട് നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങില്‍ ക്ഷേത്ര ഭാരവാഹികളായ പി.വി രാജഗോപാലന്‍, സി.പി.രാജു, അശോകന്‍ നടുക്കണ്ടി, ബൈജു.എന്‍.പി, ശ്രീകുമാര്‍, എം എം ബാലന്‍, ബിജു കുനിയില്‍, വിവിധ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

summary: arat mahotsavam at sri mundappuram mahasiva temple, irigath from 17th to 22nd December