ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ അരകുളങ്ങര അക്ഷയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
വില്യാപ്പള്ളി: ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ അരകുളങ്ങര അക്ഷയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ലബ്ബിലെ അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക കൈമാറി.
ബഹുമാനപ്പെട്ട പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ചെക്ക് ഏറ്റുവാങ്ങി. ക്ലബ്ബ് സെക്രട്ടറി കലേഷ് കെ പി, പ്രസിഡണ്ട് അനീഷ് എം കെ, ജോയിൻ സെക്രട്ടറി വൈഷ്ണവ് എന്നിവർ ചേർന്നാണ് ചെക്ക് കൈമാറിയത്. കുറ്റ്യാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി, വില്യാപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ മുരളി എന്നിവർ സംബന്ധിച്ചു .