അപകടാവസ്ഥയിലായ അക്വാഡക്ടുകൾ പുതുക്കി പണിയണം; സി.പി.ഐ ചോറോട് ലോക്കൽ സമ്മേളനം
ചോറോട്: സിപിഐ ചോറോട് ലോക്കൽ സമ്മേളനം പരവൻകണ്ടി കൃഷ്ണൻ നഗറിൽ നടന്നു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ: പി.ഗവാസ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം കൺവീനർ എൻ.കെ. മോഹനൻ പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി പി.കെ.സതീശൻ റിപ്പോർട്ടും വരവ് -ചെലവ് കണക്കും അവതരിപ്പിച്ചു.
ചോറോട് പഞ്ചായത്തിലൂടെ കടന്നു പോകുന്ന നീർചാലുകളിൽ (അക്വഡക്ട് ) മിക്കവാറും എണ്ണം സ്ലാബിന്റെ കമ്പി പുറത്തായി അപകടവസ്ഥടിലാണുള്ളത്. സ്ലാബിലെ ചോർച്ച കാരണം അക്വഡക്റ്റിലൂടെ ഒഴുകുന്ന കനാൽ ജലം ഉപയോഗശുന്യ മാകുകയാണ്. മാത്രമല്ല അക്വഡക്റ്റ് പൊളിഞ്ഞു വീണ് അപകടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്. അക്വഡക്ടുകൾ പുതുക്കിപ്പണിത് ഇതിനു ശാശ്വത
പരിഹാരം കാണണമെന്ന് ലോക്കൽ സമ്മേളനം ബന്ധപ്പെട്ടവരോട് പ്രമേയത്തിലുടെ ആ വശ്യപ്പെട്ടു.

മനോജ് താപു പ്രമേയങ്ങൾ അവതരിപ്പിച്ചു. ആർ. സത്യൻ, പി. സുരേഷ് ബാബു, എൻ. എം. ബിജു പി. സജീവ് കുമാർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു കൊണ്ട് സംസാരിച്ചു. എം.കെ.ബാബു സ്വാഗതം പറഞ്ഞു. പുതിയ ലോക്കൽ സെക്രട്ടറിയായി സി.എം.രജിയെയും, അസിസ്റ്റന്റ് സെക്രട്ടറിയായി വി.ടി.കെ. സുരേഷിനെയും സമ്മേളനം തിരഞ്ഞെടുത്തു.
Summary: Aqueducts in danger should be renovated and rebuilt; CPI Chorode local conference