കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിൽ പുതിയ അഫിലിയേറ്റഡ് കോളേജ്; വരുന്നു കൊയിലാണ്ടി ആർട്സ് ആന്റ് സയൻസ് കോളേജ്



കൊയിലാണ്ടി: വിദ്യാഭ്യാസ മേഖലയിൽ നാലു പതിറ്റാണ്ട് പിന്നിടുന്ന ആർട്സ് കോളേജ് കൊയിലാണ്ടിയുടെ മാനേജ്മെൻറ് ആരംഭിക്കുന്ന പുതിയ കോളേജിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷൻ. അനന്തലക്ഷ്മി എജുക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ ആരംഭിക്കുന്ന പുതിയ കോളേജിന് കൊയിലാണ്ടി ആർട്സ് ആന്റ് സയൻസ് കോളേജ് എന്നപേരാണ് നൽകിയിരിക്കുന്നതെന്ന് ട്രസ്റ്റ് ചെയർമാൻ മനോജ് കുമാർ പി.വി. ഈ അധ്യായന വർഷം തന്നെ കോളേജിലേക്ക് വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകാൻ സാധിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു.

ബി.ബി.എ, ബി.കോം, ബി.എ മലയാളം, ബി.എ ഇം​ഗ്ലീഷ് എന്നീ വിഭാ​ഗങ്ങളിലേക്കാണ് ആദ്യവർഷം അഡ്മിഷൻ നൽകുക. കൊയിലാണ്ടി എം.എം സ്ട്രീറ്റിലെ കെട്ടിടത്തിലാകും ക്ലാസുകൾ താത്ക്കാലികമായി ആരംഭിക്കുക. അത്യാധുനിക സജ്ജീകരണങ്ങളോടെ വിശാലമായ ക്യാമ്പസ് ആരംഭിക്കുന്നതിനായി ആനവാതിലിൽ വാങ്ങിയ ആറ് ഏക്കർ സ്ഥലത്ത് കെട്ടിട നിർമ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ പ്രാരംഭഘട്ട നടപടികളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണെന്ന് കോളേജ് അധികൃതർ അറിയിച്ചു.

പത്രസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ മനോജ് കുമാർ പി.വി, സെക്രട്ടറി അശ്വിൻ മനോജ്, പ്രിൻസിപ്പൽ ഷിജ ആർ.പി എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: 9846056638,8075031668