പ്രീമെട്രിക് ഹോസ്റ്റലിൽ വാർഡൻ നിയമനം; വിശദമായി അറിയാം
കോഴിക്കോട്: പട്ടികവർഗ വികസന വകുപ്പിനു കീഴിൽ കോഴിക്കോട് ജില്ലയിലെ പ്രീമെട്രിക് ഹോസ്റ്റലിൽ ദിവസ വേതനാടിസ്ഥാനത്തിൽ (2025 മാർച്ച് 31 വരെയോ സ്ഥിര നിയമനം നടത്തുന്നത് വരെയോ) വാർഡൻ തസ്‌തികയിൽ (ഒരു ഒഴിവ്) നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഫെബ്രുവരി 15 ന് രാവിലെ 11 മണിക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത ബിരുദം/ബിഎഡ്. 18 നും 40 നും ഇടയിലുള്ള യുവതികൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. പട്ടികവർഗ്ഗ യുവതികൾക്ക് മുൻഗണന നൽകും.

എസ്എസ്എൽസി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റ്, അധിക യോഗ്യത/ മുൻപരിചയം ഉണ്ടെങ്കിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 0495-2376364.
Summary: Appointment of Warden in Pre-Matric Hostel; Know in detail