അധ്യാപന ജോലിയോട് താത്പര്യമുള്ളവരാണോ? വടകര ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം


കോഴിക്കോട്: ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം.

വടകര മോഡൽ പോളിടെക്നിക് കോളേജിൽ ലക്ച്ചറർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ (പാർട്ട് ടൈം) തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഫിസിക്കൽ എഡ്യൂക്കേഷൻ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഒക്ടോബർ 18 ന് രാവിലെ 10 മണിയ്ക്കാണ് ഇൻറ്റർവ്യൂ. താത്പര്യമുള്ളവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സലും, കോപ്പികളും സഹിതം ഹാജരാവേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0496 2524920

വെസ്റ്റ് ഹിൽ കേരള ഗവ. പോളിടെക്നിക് കോളേജിൽ മാത്തമാറ്റിക്സ് ലക്ച്ചറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര് 17 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് പ്രിൻസിപ്പൽ മുൻപാകെ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 04952383924 , http://www.kgptc.in

കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ ബലവാടിക അധ്യാപക തസ്തികയിലേക്ക് കരാടിസ്ഥാനത്തിൽ നിയമനത്തിനായി അഭിമുഖം നടത്തുന്നു. ഒക്ടോബർ 22 രാവിലെ 9 മണിക്കാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് : 0495 2744200

Summary: Appointment of temporary teachers in various educational places in Kozhikode