വടകരയടക്കം ജില്ലയിലെ വിവിധ സ്‌ക്കൂളുകളില്‍ അധ്യാപക നിയമനം; നോക്കാം വിശദമായി


വടകര: ബിഇഎം എച്ച്എസ്എസിൽ എച്ച്എസ്എസ്ടി (ജൂനിയർ) കംപ്യൂട്ടർ സയൻസ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബർ 4ന് രാവിലെ 10മണിക്ക്‌ കോഴിക്കോട് സിഎസ്ഐ കോർപറേറ്റ് മാനേജ്മെന്റ് ഓഫീസിൽ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 0495 2724799.

വടകര: വടകര ടെക്നിക്കൽ സ്‌ക്കൂള്‍ ജിഐഎഫ്ഡി സെന്ററിൽ ഇംഗ്ലിഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽ ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബർ 3ന് രാവിലെ 11മണിക്ക്‌ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 0496 2523140.

ബേപ്പൂർ: ഗവ.ഹയർ സെക്കൻഡറി സ്‌ക്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഒക്ടോബർ ഒന്നിന് രാവിലെ 11മണിക്ക്‌ നടക്കും.

Description: Appointment of teachers in various schools of the district including Vadakara