സംസ്ഥാന സാക്ഷരതാമിഷനില്‍ അധ്യാപക നിയമനം; വിശദമായി നോക്കാം


കോഴിക്കോട്: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ പച്ചമലയാളം (അടിസ്ഥാനം) സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ക്ലാസ് എടുക്കുന്നതിന് അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കാലാവധി. മലയാള സാഹിത്യത്തില്‍ ബിരുദവും ഡിഇഎല്‍എഡ്/ ബിഎഡ് ആണ് അടിസ്ഥാന യോഗ്യത. അധ്യാപകര്‍ക്ക് സാക്ഷരതാമിഷന്‍ നിശ്ചയിക്കുന്ന അലവന്‍സും പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റും നല്‍കും.


സ്വയം തയാറാക്കിയ അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് 13 ന് 5 മണിക്കകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാ കോര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാമിഷന്‍, ജില്ലാ പഞ്ചായത്ത് ഭവന്‍, സിവില്‍സ്റ്റേഷന്‍, കോഴിക്കോട് -673020 എന്ന വിലാസത്തിലോ districtliteracy mission@gmail.com എന്ന മെയിലിലോ ലഭിക്കണം. ഫോണ്‍: 0495-2370053. അപേക്ഷകളില്‍ ഫോണ്‍ നമ്പറും ഇ-മെയില്‍ വിലാസവും വേണം.