എലത്തൂര്‍ ഗവ ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; ഇന്റര്‍വ്യൂ 16ന്


കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഗവ. ഐ.ടി.ഐ എലത്തൂര്‍ (കോഴിക്കോട് ജില്ല), ഗവ. ഐ.ടി.ഐ പാണ്ടിക്കാട് (മലപ്പുറം ജില്ല), ഗവ. ഐ.ടി.ഐ കേരളാധീശ്വരപുരം (മലപ്പുറം ജില്ല), ഗവ. ഐ.ടി.ഐ നീലേശ്വരം (കാസറഗോഡ് ജില്ല), എന്നീ സ്ഥാപനങ്ങളില്‍ അരിത്തമാറ്റിക് കാല്‍ക്കുലേഷന്‍ കം ഡ്രോയിംഗ് (എ.സി.ഡി) ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ (ഒരു ഒഴിവ് വീതം) 2024-25 അദ്ധ്യയന വര്‍ഷത്തില്‍ നിശ്ചിത കാലയളവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഡിസംബര്‍ 16 ന് രാവിലെ 10.30 മണിക്ക് കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ ഗവ. ഐ.ടി.ഐ യില്‍ നടത്തും.

ഏതെങ്കിലും ട്രേഡില്‍ ഗവ. അംഗീകൃത മുന്ന് വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ (കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ഒഴികെ) ആണ് മിനിമം യോഗ്യത. വേതനം മണിക്കൂര്‍ നിരക്കില്‍ പ്രതിദിനം പരമാവധി 945 രൂപ. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാററയും, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് നേരിട്ട് എത്തണം. ഫോണ്‍ : 0495- 2371451, 0495-2461898.

Description: Appointment of Guest Instructor at Elathur Govt ITI; Interview on 16