പേരാമ്പ്ര ഉൾപ്പെടെ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ നിയമനം; വിശദമായി നോക്കാം


പേരാമ്പ്ര: പേരാമ്പ്ര ഉൾപ്പെടെ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ പദ്ധതികളിലെ നിലവിലുളള ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. പേരാമ്പ്ര, തോടന്നൂര്‍,ചേളന്നൂര്‍, കുന്ദമംഗലം ബ്ലോക്കുകളിലെ ബിസി3, കുന്ദമംഗലം, തൂണേരി ബ്ലോക്കുകളിലെ ബി.സി2 എന്നീ ഒഴിവുകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. എഴുത്തുപരീക്ഷയുടെയും, അഭിമുഖത്തിന്റയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കുകളില്‍ താമസിക്കുന്നവര്‍, ജില്ലയില്‍ താമസിക്കുന്നവര്‍, ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയമുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംര്‍ 15 ന് വൈകീട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2373066. http://www.kudumbashree.org

Summary: appointment of Block Coordinator to various blocks of the district including perambra