‘ജില്ലാ ആശുപത്രിയിൽ നെഫ്രോളജിസ്റ്റിനെയും കാർഡിയോളജിസ്റ്റിനെയും നിയമിക്കുക’; വടകര താലൂക്ക് വികസന സമിതി
വടകര: വടകര ജില്ലാ ആശുപത്രിയിൽ നെഫ്രോളജിസ്റ്റിനെയും കാർഡിയോളജിസ്റ്റിനെയും നിയമിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് വടകര താലൂക്ക് വികസന സമിതി. സമിതി അംഗം പി.സുരേഷ് ബാബു ആണ് വിഷയം ഉന്നയിച്ചത്. 161ലേറെ രോഗികൾ ഡയാലിസിസിന് വിധേയമാകുന്ന ആശുപത്രിയിൽ നെഫ്രോളജിന്റെ സേവനം അത്യാവശ്യമാണ്. വർക്കിംങ്ങ് എറെഞ്ച്മെന്റിലെങ്കിലും സേവനം ലഭിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
10 കിടക്കകളോടെ ഐ.സി.യു ആരംഭിച്ചെങ്കിലും കാർഡിയോളജിസ്റ്റ് ഇല്ലാത്തത് കൊണ്ട് പ്രവർത്തിക്കുന്നില്ല. നിലവിലുള്ള 3 ഡോക്ടർമാരുടെ ഒഴിവുകൾ നികത്താനും നടപടികൾ ഉണ്ടാകണമെന്നും സമിതി ആവശ്യപ്പെട്ടു.
![](http://perambranews.com/wp-content/uploads/2023/01/per.gif)
മുൻസിപ്പൽ കൗൺസിലർ സി.കെ കരീം അധ്യക്ഷത വഹിച്ചു. പി പത്മിനി, പി.പി രാജൻ, പ്രദീപ് ചോമ്പാല, ബിജു കായക്കൊടി, ടി.വി ഗംഗാധരൻ, തഹസിൽദാർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവര്‍ പങ്കെടുത്തു.
Description: Appoint Nephrologist and Cardiologist in District Hospital'; Vadakara Taluk Development Committee