സ്വന്തമായി സംരംഭം തുടങ്ങാൻ ആലോചനയുണ്ടോ? സംരഭകത്വ വികസന പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം; അപേക്ഷകൾ വടകരയിലോ കൊയിലാണ്ടിയിലോ സമർപ്പിക്കാം


കോഴിക്കോട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കുമായി 15 ദിവസം നീണ്ടു നിൽക്കുന്ന സംരഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബർ 25 ന്ആരംഭിക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 15 ന് മുമ്പായി കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിലോ വടകര/കൊയിലാണ്ടി/കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസുകളിലോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്ക് 0495-2766035.

Summary: Apply for the Entrepreneurship Development Training Program. Applications can be submitted at Vadakara or Koyilandy