വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം
കോഴിക്കോട്: മുതിർന്ന പൗരന്മാർക്ക് ഗ്ലൂക്കോമീറ്റർ നൽകുന്ന സാമൂഹികനീതി വകുപ്പിന്റെ വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 60 വയസ്സ് തികഞ്ഞവരായിരിക്കണം. ബി.പി.എൽ. ആണെന്ന് തെളിയിക്കുന്ന രേഖ (റേഷൻ കാർഡ് പിങ്ക്/മഞ്ഞ സർട്ടിഫിക്കറ്റ്), വയസ്സുതെളിയിക്കുന്ന രേഖ, പ്രമേഹരോഗിയാണെന്ന് തെളിയിക്കുന്ന ഗവ. ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവയുണ്ടായിരിക്കണം.
സാമൂഹികനീതി വകുപ്പിന്റെ സുനീതി പോർട്ടൽ (suneethi.sjd.kerala.gov.in) മുഖേന ഓൺലൈനായി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495-2371911.