‘ഉജ്വലബാല്യം’ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: വിവിധ മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നൽകുന്ന ‘ഉജ്വലബാല്യം’ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നാല് കുട്ടികൾക്കാണ് (രണ്ടു ഭിന്നശേഷി വിഭാഗം ഉൾപ്പെടെ) അവാർഡ് നൽകുന്നത്.

അപേക്ഷയോടൊപ്പം വൈദഗ്ധ്യം തെളിയിച്ച മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ പത്രകുറിപ്പുകൾ, കുട്ടിയുടെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളുണ്ടെങ്കിൽ ആയതിന്റെ പകർപ്പ്, കലാപ്രകടനങ്ങൾ ഉൾകൊള്ളുന്ന സിഡി/പെൻഡ്രൈവ് എന്നിവയും സമർപ്പിക്കണം. അപേക്ഷ ഫോറം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ നിന്നും ലഭിക്കും.

അപേക്ഷകൾ ആഗസ്റ്റ് 15 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, രണ്ടാം നില, ബി ബ്ലോക്ക് സിവിൽ സ്റ്റേഷൻ പിഒ, കോഴിക്കോട് 673020 എന്ന വിലാസത്തിൽ തപാൽ മുഖാന്തിരമോ നേരിട്ടോ സമർപ്പിക്കാം. വിശദ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0495-2378920, 9946409664.