എം.കെ പണിക്കോട്ടി ഫോക്‌ലോർ അവാർഡിന് അപേക്ഷ ക്ഷണിച്ചു


വടകര : എം.കെ. പണിക്കോട്ടിയുടെ സ്മരണാർഥം ‘തുടി ഫോക്‌ലോർ അക്കാദമി’ നൽകി വരുന്ന ‘എം.കെ. പണിക്കോട്ടി’ ഫോക്‌ലോർ അവാർഡിന് അപേക്ഷ ക്ഷണിച്ചു. വടക്കൻ പാട്ടിനെ ആസ്പദമാക്കി ഈ വർഷം രചിച്ച കൃതിക്കാണ് അവാർഡ്.

അവാർഡ് പരിഗണനയ്ക്കായി പുസ്തകത്തിന്റെ മൂന്ന് കോപ്പി, ഗ്രന്ഥകർത്താവിന്റെ ബയോഡേറ്റ എന്നിവ സഹിതം ഫെബ്രുവരി 25-നകം ‘തുടി’ കൺവീനർക്ക് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9539252959.

Summary: Applications invited for MK Panikkotty Folklore Award