പുറമേരിയിലെ കര്‍ഷകരുടെ ശ്രദ്ധയ്ക്ക്‌; സൗജന്യ ജൈവ സർട്ടിഫിക്കേഷന് അപേക്ഷ ക്ഷണിച്ചു


പുറമേരി: കൃഷിവകുപ്പ് ഭാരതീയ പ്രകൃതികൃഷി പദ്ധതി മുഖേന ജൈവകൃഷിയിൽ തത്പരരായ കർഷകരുടെ കൃഷിയിടങ്ങൾക്ക് സൗജന്യ ജൈവ സർട്ടിഫിക്കേഷൻ ചെയ്തുകൊടുക്കുന്നു. ജൈവ സർട്ടിഫിക്കേഷൻ ലഭിക്കുന്ന കർഷകർക്ക് പിജിഎസ് ലേബലോടുകൂടി ഉയർന്നവിലയിൽ ജൈവ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാനാകും.

പുറമേരി പഞ്ചായത്തിൽ സ്വന്തം ഭൂമിയുള്ള കർഷകർക്ക് 28-ന് മുൻപായി നികുതിരസീത് പകർപ്പ്, ആധാർകാർഡ് പകർപ്പ്, റേഷൻകാർഡ് പകർപ്പ്, ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവ സഹിതം പുറമേരി കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.

Description: Applications invited for free organic certification