കോഴിക്കോട് ഐഐഎമ്മിൽ ഡിപ്ലോമ ഇൻ മാനേജ്മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) -കോഴിക്കോട്, ഒരുവർഷത്തെ ഡിപ്ലോമ ഇൻ മാനേജ്മെന്റ് പ്രോഗ്രാം (ഡിഎംപി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വർക്കിങ് പ്രൊഫഷണലുകൾ, മാനേജർ തലത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ, ഓൺട്രപ്രനേർ, തുടങ്ങിയവരെ ലക്ഷ്യമിട്ടു നടത്തുന്ന പ്രോഗ്രാം ഓൺലൈൻ സെഷനുകൾ, ഇൻ-കാംപസ് മൊഡ്യൂളുകൾ എന്നിവ അടങ്ങുന്നതാണ്.
യോഗ്യത: 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിലെ ബിരുദം അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ ഏതെങ്കിലും ഡിപ്ലോമ. കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
തിരഞ്ഞെടുപ്പ് : ആപ്ലിക്കേഷൻ റിവ്യൂ, ഐഐഎം കോഴിക്കോട് നടത്തുന്ന ഡിപ്ലോമ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഐഎംഎം ഡിഎംഎടി), ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ: www.iimk.ac.in se ഡിഎംപി ലിങ്ക് വഴി ഏപ്രിൽ 10 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1000 രൂപ.
ഡിഎംഎടി ഏപ്രിൽ 20-ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0495 2809558