തുറയൂർ, ചേമഞ്ചേരി പഞ്ചായത്തുകളിൽ റേഷൻ കട സ്ഥിരം ലൈസൻസി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കൊയിലാണ്ടി: താലൂക്കിലെ തുറയൂർ, ചേമഞ്ചേരി പഞ്ചായത്തുകളിൽ പ്രവർത്തിച്ച് വരുന്ന 198,10 നമ്പർ റേഷൻ കടകളുടെ ( എഫ്.പി.എസ്) ലൈസൻസികളെ സ്ഥിരമായി നിയമിക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസർ അപേക്ഷ ക്ഷണിച്ചു.
തുറയൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ ഇടിഞ്ഞകടവിലെ എഫ്.പി.എസ് 198 ന് ഭിന്നശേഷി വിഭാഗത്തിൽ നിന്നും, ചേമഞ്ചേരി പഞ്ചായത്തിലെ മൂന്നാ വാർഡിൽ കഞ്ഞിലശ്ശേരി ഹാജി മുക്കിൽ പ്രവർത്തിക്കുന്ന എഫ്.പി.എസ് 10 ന് പട്ടികജാതി വിഭാഗക്കാരിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിശദവിവരങ്ങൾക്ക് ജില്ലാ സപ്ലൈ ഓഫീസുമായോ, താലൂക്ക് സപ്ലൈ ഓഫീസുമായോ ബന്ധപ്പെടാം.
Summary: Applications are invited for the appointment of ration shop permanent licensee in Chemanchery and Thurayur panchayats