ഒ.ബി.സി വിഭാഗത്തിൽ പെട്ടവരാണൊ?; പിന്നോക്ക വികസന വകുപ്പിൻ്റെ ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തി വരുന്ന വിദ്യാർഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ വിവിധ കോഴ്സുകൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പിന്നോക്ക വിഭാഗ വികസന വകുപ്പിൻ്റെ ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി പ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്.
മെഡിക്കൽ / എൻജിനിയറിങ് / പ്യൂവർ സയൻസ് / അഗ്രികൾച്ചർ / സോഷ്യൽ സയൻസ് / നിയമം / മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ ഉപരിപഠനം (പിജി / പിഎച്ച്.ഡി കോഴ്സുകൾക്ക് മാത്രം) നടത്തുന്നതിനായാണ് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്നത്.