കെൽട്രോണിൽ പി ജി ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം കോഴ്സിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു; വിശദമായി അറിയാം


കോഴിക്കോട്: കെൽട്രോണിൽ പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം കോഴ്സിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു. മാധ്യമ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്ന വിധം ജേണലിസത്തിലെ ഏറ്റവും നൂതനമായ കാര്യങ്ങൾ, പ്രിന്റ് -ടെലിവിഷൻ- മൾട്ടിമീഡിയ ജേണലിസം, വാർത്താ അവതരണം, ന്യൂസ് റിപ്പോർട്ടിങ്ങ്, ആങ്കറിങ്ങ്, വീഡിയോ എഡിറ്റിംഗ്, വീഡിയോഗ്രഫി, ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് സഹായത്താലുള്ള മാധ്യമപ്രവർത്തനം തുടങ്ങിയവയിൽ പരിശീലനം നൽകുന്നതാണ് പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം.

പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം, പ്ലേസ്മെന്റ് സഹായം, ഇന്റേൺഷിപ്പ് എന്നിവ ലഭിക്കും. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെൽട്രോൺ നോളജ് സെന്ററുകളിൽ ഒക്ടോബർ 14 ന് ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ: 9544958182.