ഡോക്ടറോ എഞ്ചിനിയറോ ആകാനാണോ ആ​ഗ്രഹം? എൻട്രൻസ് കോച്ചിം​ഗ് സെന്റിൽ ചേർന്ന് പഠിക്കാൻ അവസരം, വിഷൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: വിഷൻ പദ്ധതി പ്രകാരം എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി+ ൽ കുറയാത്ത ഗ്രേഡുവാങ്ങി പ്ലസ് വണ്ണിന് സയൻസ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം മെഡിക്കൽ /എഞ്ചീനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിന് പരിശീലനം നൽകുന്ന ജില്ലയിലെ തെരഞ്ഞടുക്കപ്പെട്ട സ്ഥാപനങ്ങളിൽ ചേർന്ന് പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ധനസഹായത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു.

അപേക്ഷയോടൊപ്പം ജാതി, വരുമാനം, (വരുമാന പരിധി 6 ലക്ഷം രൂപ) പ്ലസ് വൺ കോഴ്സ് പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുളള സാക്ഷ്യപത്രം, പഞ്ചായത്ത് ഓഫീസിൽ നിന്നും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം എന്നിവ ഉൾപ്പെടെ കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ജനുവരി 10 ന് 5 മണിക്ക് മുൻപ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495-2370379

summary: Application invited for vision project