ജൈവവൈവിധ്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നവരാണോ നിങ്ങൾ? വനമിത്ര പുരസ്ക്കാരത്തിന് അപേക്ഷിക്കാം


കോഴിക്കോട്: ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ വനമിത്ര അവാര്‍ഡിന് വനം വകുപ്പ് അപേക്ഷ ക്ഷണിച്ചു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

അതത് പ്രദേശങ്ങളില്‍ സമൂഹ നന്മക്കായി ജൈവവൈവിധ്യം (കാര്‍ഷിക ജൈവവൈവിധ്യമടക്കം) നിലനിര്‍ത്തുന്നതിന് വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ച്‌ പരിപാലിക്കുന്നവരും കാവ്, കണ്ടല്‍ക്കാടുകള്‍, ഔഷധസസ്യങ്ങള്‍, കൃഷി തുടങ്ങിയ ജൈവവൈവിധ്യ രംഗങ്ങളിലെ മികവിന് സ്തുത്യര്‍ഹവും നിസ്വാര്‍ത്ഥവുമായ സംഭാവനകള്‍ നല്‍കിയവരുമായ ജില്ലയിലെ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍,തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകള്‍ ജൂലായ് 15 ന് വൈകീട്ട് അഞ്ചിനകം അവാര്‍ഡിനുളള അര്‍ഹത സാധൂകരിക്കുന്ന കുറിപ്പും വിശദവിവരങ്ങളും ഫോട്ടോകളും സഹിതം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വനശ്രീ), അരക്കിണര്‍ പി.ഒ, മാത്തോട്ടം മുമ്ബാകെ സമര്‍പ്പിക്കണം. ഫോണ്‍: 0495 2416900.