നിങ്ങൾക്ക് കഥകളി പഠിക്കണോ? ചേമഞ്ചേരിയിൽ അവസരമൊരുങ്ങുന്നു; ഉടൻ അപേക്ഷിക്കാം


ചേമഞ്ചേരി: കഥകളി പഠിക്കാൻ താല്പര്യമുണ്ടോ? ഇതാ നിങ്ങൾക്കായി ചെമഞ്ചേരിയിൽ അവസരമൊരുങ്ങുന്നു. 2 വർഷം നീളുന്ന കഥകളി പരിശീലന പദ്ധതി ആണിത്.

പത്മശ്രീ ഗുരു ചേമഞ്ചേരി സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയത്തിലാണ് ദ്വിവത്സര കഥകളി പരിശീലന കോഴ്സ് പുതിയ ബാച്ചിലേക്ക് അപേക്ഷകൾ സ്വീകരിച്ചത്. കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ അംഗീകാരത്തോടെയുള്ള കോഴ്സ് ആണിത്.

6 മാസം ദൈർഘ്യമുള്ളതും , പ്രായോഗിക ,തിയറി ക്ലാസുകൾ ഉൾപ്പെടുന്നതുമായ നാലു സെമസ്റ്ററുകളിലായാണ് കോഴ്സിൻ്റെ സിലബസും പരിശീലനവും ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കഥകളി വേഷം ,സംഗീതം ,ചെണ്ട ,മദ്ദളം ,ചുട്ടിയും കോപ്പു നിർമ്മാണവും എന്നീ വിഭാഗങ്ങളിലാണ് പരിശീലന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഓരോ സെമസ്റ്ററിൻ്റെയും അന്ത്യത്തിൽ തിയറി, പ്രായോഗിക പരീക്ഷകളും അടുത്ത സെമസ്റ്ററുകളിലേക്കുള്ള പ്രവേശന നടപടികളും ഉണ്ടാവുന്നതാണ്‌. സെമസ്റ്റർ പരീക്ഷകളിൽ പിന്നാക്കം പോവുന്നവർക്ക് പ്രത്യേകം പരീക്ഷകളും നടത്തും.

കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടിയും കോപ്പു നിർമ്മാണവും എന്നീ വിഭാഗങ്ങളിലാണ് പരിശീലന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

ആഴ്ചയിൽ രണ്ടു ദിവസം ( ശനി ,ഞായർ ) 3 മണിക്കൂർ വീതമാണ് ക്ലാസുകൾ നടക്കുന്നത്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതാണ് .

10 മുതൽ 30 വരെ പ്രായപരിധിയിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്‌. ഇൻറർവ്യൂ ,മുഖാമുഖം എന്നിവക്ക് ശേഷമാണ് വിദ്യാർത്ഥി പ്രവേശന പ്രക്രിയ പൂർണ്ണമാവുന്നത്.

2022 ജൂൺ മധ്യത്തോടെ ക്ലാസുകൾ ആരംഭിക്കാനാണ് പദ്ധതി.
കലാമണ്ഡലം പ്രേംകുമാർ, കലാമണ്ഡലംശിവദാസ്, കലാനിലയം ഹരി, കലാനിലയം പത്മനാഭൻ, കോട്ടക്കൽ ശബരീഷ് എന്നിവരാണ് കളരികളിൽ പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

ഗൂഗിൾ ലിങ്ക് വഴി ഓൺലൈൻ ആയും കഥകളി വിദ്യാലയവുമായി നേരിട്ട് ബന്ധപ്പെട്ടു ഓഫ്‌ലൈൻ ആയും അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ ഒൻപത്. ഇൻറർവ്യൂ ജൂൺ 12 ഞായറാഴ്ച നടത്തും .

കൂടുതൽ വിവരങ്ങൾക്ക് താഴെ ചേർത്ത നമ്പറുകളിൽ ബന്ധപ്പെടുക.
9446 25 85 85, 97458 66 260, 99466 30409

കഥകളി വേഷം ,സംഗീതം ,ചെണ്ട ,മദ്ദളം ,ചുട്ടിയും കോപ്പു നിർമ്മാണവും എന്നീ വിഭാഗങ്ങളിലാണ് പരിശീലന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.